കാഞ്ഞങ്ങാട്:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുറ്റിക്കോൽ പടുപ്പിൽ ഇന്ന് വൈകീട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടുപ്പിലെ പുരുഷോത്തമൻ 58 ആണ് മരിച്ചത്. സി. പി. എം ലോക്കൽ കമ്മറ്റി അംഗമാണ്. ദേശാഭിമാനി ഏജൻ്റാണ്. നേരത്തെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായിരുന്നു. പുരുഷോത്തമൻ ഓടിച്ച സ്കൂട്ടിയും നാനോ കാറും കൂട്ടിയിടിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ബേഡകം എസ്.ഐ സുമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
0 Comments