ഗോവിന്ദൻ പള്ളികാപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ ദിവസം മുൻപെ പ്രചരണത്തിലാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ
ഷൈജി ഓട്ടപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയുടെ എം.ബൽരാജിനെ എൻ.ഡി.എ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിൻ്റെ സീറ്റ് ഇത്തവണ കേരള കോൺഗ്രസിന് കൈമാറുകയായിരുന്നു. സി.പി.ഐയാണ് പരമ്പരാഗതമായി എൽ.ഡി.എഫിൽ മൽസരിക്കുന്നത്. ഇത്തവണയും അത് തുടരുന്നു. എൻ.ഡി.എയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് എന്നും മണ്ഡലത്തിൽ മൽസരിച്ചിട്ടുള്ളത്.
ഗോവിന്ദൻ പള്ളിക്കാപ്പിൽ
മികച്ച സംഘാടന മികവും സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയഭാഷയും എളിമയും മാത്രമല്ല അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്ന പൊതുപ്രവർത്തകനെ ശ്രദ്ധേയനാക്കുന്നത്, പറയുന്ന രാഷ്ട്രീയത്തിന് ഉതകുന്ന പ്രവർത്തന ശൈലിയുള്ള നേതാവ് എന്നത് കൂടിയാണ്.
ഇടതുപക്ഷത്തിന് പൊതുവെയും സി.പി ഐക്ക് പ്രത്യേകിച്ചും കനമുള്ള പ്രതീക്ഷയുടെ പേരായി മാറിയ നേതാവാണ് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ.
കേരളവും കമ്മ്യൂണിസ്റ്റ് പാർട്ടിയും താല്പര്യത്തോടെ നോക്കുന്ന യുവ നേതാക്കളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഗോവിന്ദൻ പള്ളിക്കാപ്പിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പിനെ കൂടുതൽ രാഷ്ട്രീയമുള്ളതാക്കി മാറ്റും.
ഇടതുമുന്നണി സ്ഥാനാർഥിയായി പെട്ടെന്ന് പൊട്ടിവീണ ഒരു നേതാവിന്റെ പേരെല്ലാ അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വളരെ ചെറുപ്പം മുതൽ തന്നെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ എല്ലാം പ്രവർത്തിച്ച് 1980 തുകളിൽ ജില്ലയിലെ സമരമുഖങ്ങളിൽ പോരാളിയുടെ കരുത്തുമായി ഊർജ്ജസ്വലനായി പ്രവർത്തിച്ച യുവ നേതാവിന്റെ പേര് കൂടിയാണ് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റേത്. അദ്ദേഹത്തിന്റെ ജനപിന്തുണയും ജനസ്വീകാര്യതയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നേട്ടം ഉണ്ടാക്കും എന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.
സർക്കാർ സർവ്വീസിൽ നിയമനം ലഭിച്ചിട്ടും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു പള്ളിക്കാപ്പിൽ. പര ന്ന വായനയും ഗൗരവമുള്ള രാഷ്ട്രീയ ചിന്തയും അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും.
2011 മുതൽ 2022 വരെ കാലയളവിൽ 3 തവണ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
BKMU സംസ്ഥാന ജനറൽ സെക്രട്ടറി, AITUC സംസ്ഥാന സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു വരുന്നു. ഹൗസിംഗ് ബോർഡ് ഡയറക്ടറായിട്ടുണ്ട്. നിലവിൽ KSFE ഡയറക്ടർ ആണ്.
1966 മാർച്ച് 10ന് രാവണീശ്വരത്ത് എസ്. കെ. രാമൻ കെ ശ്രീമതി ദമ്പതികളുടെ മകനായി ജനിച്ചു. നെഹ്‌റു ആർട്സ് & സയൻസ് കോളേജിൽ നിന്നും പ്രീ ഡിഗ്രിയും, നീലേശ്വരം
പ്രതിഭ കോളേജിൽ നിന്നും ബിരുദവും, തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി.
രത്ന, നാരായണി, ഉണ്ണികൃഷ്ണൻ, രഘുരാജ് എന്നിവർ സഹോദരങ്ങളാണ്. ഭാര്യ. റിട്ട:അധ്യാപക വി വി ഇന്ദിര, മകൾ :രേവതി.
കാഞ്ഞങ്ങാട്
ഷൈജി ഓട്ടപ്പള്ളി (53) കേരള കോൺഗ്രസ്
ഒട്ടേറെ സാമുദായിക, സാംസ്കാരിക, സന്നദ്ധ സംഘടനകളിൽ നേതൃപാടവം തെളിയി ച്ച നേതാവാണ് കാഞ്ഞങ്ങാട്ടെ സ്ഥാനാർഥിയായ ഷൈജി ഓട്ടപ്പള്ളി. 1972 മേയ് 5ന് ഒ. എൽ.കുര്യാക്കോസിന്റെയും മേരി കുര്യാക്കോസിന്റെയും മകനായി ജനിച്ചു. കൈപ്പുഴ സ്വദേശിയാണ്.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സംസ്‌ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം, ജില്ലാ ട്രഷറർ, നിയോജക മണ്ഡലം കോ ഓർഡിനേറ്റർ, മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം കെസിവൈഎമ്മിൻ്റെ മികച്ച യുവജ നക്ഷേമ പ്രവർത്തനത്തിന് സംസ്‌ഥാന അവാർഡ് നേടിയിട്ടുണ്ട്.
കെസിവൈഎം സംസ്‌ഥാന സിൻഡിക്കറ്റ് അംഗം, കോട്ടയം അതിരൂപത യുവജന സംഘടനയായ കെസിവൈഎൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, അൽമായ സംഘടന ക്നാനാന കത്തോലിക്കാ കോൺഗ്രസ് ട്രഷറർ, ജന റൽ സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ക്നാനായ ബാങ്ക് ബോർഡ് അംഗമാണ്. സിഎം എസ് കോളജ് ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഭാര്യ: സുനി എൽസി (ഗവ.പ്രസ്, കോട്ടയം). മക്കൾ: കിഷോർ, ജോഷ്വ, ടോം
എം ബല്‍രാജ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എം ബല്‍രാജ് (54).ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആണ് നിലവില്‍. 2015 മുതല്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു വരുന്നു. 15 മത്തെ വയസ്സില്‍ അച്ഛന്‍ എല്‍.മദന്‍ മോഹന്‍ നായ്ക്കിന്റെ കൂടെ സഹായിയായി ജോലിക്ക് പോയി. നഗരത്തിലുള്ള റെയിന്‍ബോ ജ്വല്ലറിയിലായിരുന്നു അന്നു സഹായിയായി കൂടെ നിന്നത്. 1991 ല്‍ സഹോദരങ്ങള്‍ ചേര്‍ന്നു ദീപാ ഗ്രൂപ്പ് ആരംഭിച്ചു. ഇതോടെ ജില്ലയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകരായി മാറി. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 പെട്രോള്‍ ബങ്കുകള്‍, രാജ് റസിഡന്‍സി, ദീപാ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സഹോദരനോടൊപ്പം നടത്തുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും 20 വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. ഇതിനിടയിലും തന്റെ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള സമയം ഇദ്ദേഹം കണ്ടെത്തുന്നുണ്ട്. ഭാര്യ: വന്ദന (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: ഗണേഷ്, പ്രണവ്.
0 Comments