Ticker

6/recent/ticker-posts

ട്രെയിനിൽ നിന്നും തെറിച്ചു വീണ് യുവാവ് ഗുരുതര നിലയിൽ

കാസർകോട്:ട്രെയിനിൽ നിന്നും തെറിച്ചു വീണ് യുവാവ് ഗുരുതര നിലയിൽ. ഇന്ന് രാത്രി മംഗലാപുരം ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന
 മലബാർ എക്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. ഉപ്പളക്കും മഞ്ചേശ്വരത്തിനുമിടയിലാണ് സംഭവം. വിദ്യാനഗർ സ്വദേശി അർഷാദെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായി ഉറപ്പാക്കിയിട്ടില്ല. കാസർകോട് ആശുപത്രിയിൽ നിന്നും യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നു. റെയിൽവെ പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു.
Reactions

Post a Comment

0 Comments