കാഞ്ഞങ്ങാട് :ചർച്ച് വികാരിക്കെതിരെ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു. വികാരിയുടെ പരാതിയിൽ
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വികാരിക്കെതിരെ വീഡിയോ നിർമ്മിച്ച് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലഹളക്ക് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. രാജപുരം ഹോളി ഫാമിലി ഫൊറോന ചർച്ച് വികാരി ജോസഫ്
അരീച്ചിറയുടെ പരാതിയിൽ നിധിൻ ബാബു, ഷൈൻ രാജു എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 8 ന് അപകീർത്തിപെടുത്തുന്ന വീഡിയോ നിർമ്മിച്ച് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്.
0 Comments