Ticker

6/recent/ticker-posts

കണ്ണൊന്ന് തെറ്റിയ തക്കം നോക്കി പള്ളിയുടെ മൂത്രപുരയിൽ നിന്നും പതിനായിരം രൂപയും പാസ്പോർട്ടും തട്ടിയെടുത്തു

കാഞ്ഞങ്ങാട് :കണ്ണൊന്ന് തെറ്റിയ തക്കം നോക്കി 
പള്ളിയുടെ മൂത്രപുരയിൽ നിന്നും പതിനായിരം രൂപയും പാസ്പോർട്ടും തട്ടിയെടുത്തു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് എതിർ വശം ടൗൺ ജുമാ മസ്ജിദിൻ്റെ മൂത്രപുരയിൽ നിന്നും അജാനൂർ കൊളവയൽ സ്വദേശി കുഞ്ഞഹമ്മദിൻ്റെ പണവും രേഖകളുമടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. ഇന്നലെയാണ് സംഭവം. പതിനായിരത്തിലേറെ രൂപ, ഭാര്യ ആയിഷയുടെ പാസ്പോർട്ട്, ബാങ്ക് പാസ് ബുക്ക്, മകളുടെ മക്കളുടെ ബാങ്ക് പാസ് ബുക്കുകൾ അടക്കമുള്ള ബാഗാണ് തട്ടിയെടുത്തത്. സമീപത്ത് തന്നെ ബാഗ് വച്ച് മൂത്രമൊഴിക്കാനിരുന്നതായിരുന്നു. അരമിനിറ്റിനകം തിരിഞ്ഞ് നോക്കിയപ്പോൾ ബാഗ് കാണാനില്ല. വിവരമറിഞ്ഞ ഉടൻഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി വ്യാപക അന്വേഷണം നടത്തി. റെയിൽവെ സ്റ്റേഷനിലടക്കം അന്വേഷിച്ചെങ്കിലും മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചില്ല. ഭാര്യക്ക് ഉംറക്ക് പോകുന്നതിന് രേഖകൾ തയാറാക്കാൻ കൈ വശം സൂക്ഷിച്ചതായിരുന്നു പാസ്പോർട്ട്. പാസ്പോർട്ടുകളെങ്കിലും തിരികെ ലഭിച്ചിരുന്നുവെങ്കിൽ കുഞ്ഞഹമ്മദ് പറഞ്ഞു.
Reactions

Post a Comment

0 Comments