കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിൽകാസർകോട്ട് കല്ലട്ര മാഹിൻ ഹാജിയെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം ഇന്ന് പാണക്കാടാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പാർടിയുടെ നേതൃതലത്തിൽ പ്രവർത്തിച്ച് വരികയാണ്. കെ.എം.ഷാജിയുടെ അടക്കം പലരുടെയും പേരുകൾ മണ്ഡലത്തിൽ ഉയർന്നു വന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് മാഹിൻ ഹാജിയെയു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപനമുണ്ടായത്. എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം കാസർകോട് മണ്ഡലത്തിലുണ്ടായിട്ടില്ല. എൽ.ഡി.എഫിൽ, ഐ.എൻ.എൽ മൽസരിക്കുമെന്നാണ് സൂചന.
0 Comments