Ticker

6/recent/ticker-posts

മൂക്കറ്റം മദ്യ ലഹരിയിൽ ഓടിച്ച കാർ പെട്രോൾ പമ്പിൻ്റെ ബോർഡിൽ ഇടിച്ച് നിന്നു, ഡ്രൈവർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :മൂക്കറ്റം മദ്യ ലഹരിയിൽ ഓടിച്ച കാർ പെട്രോൾ പമ്പിൻ്റെ ബോർഡിൽ ഇടിച്ച് നിന്നു. കാർ ഓടിക്കാൻ കഴിയാതെ സീറ്റിൽ മദ്യാസക്തിയിൽ കാണപെട്ട
ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് ദേശീയ പാതയിൽ ഭാരത് പെട്രോൾ പമ്പിൻ്റെ സൈൻബോർഡിലിടിച്ചാണ് കാർ നിന്നത്. കാറിൻ്റെ പിന്നാലെ എത്തിയ വിദ്യാനഗർ പൊലീസ് കാറിനരികിലെത്തിയപ്പോൾ അപകടത്തിൽ പെട്ട കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ലഹരി മൂത്ത് ചാരി കിടക്കുന്ന ഡ്രൈവറെയാണ് കണ്ടത്. പൊലീസിന് മറുപടി പറയാനോ, ലഹരിയിൽ പൊലീസിൻ്റെ രേഖകളിൽ ഒപ്പിടാനോ ആയില്ല. തുടർന്ന് ഡ്രൈവറെയും കാറും സ്റ്റേഷനിലെത്തിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി സാം ഡേവിഡ് സൺ റോസില 31 ത്തിനെതിരെ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments