Ticker

6/recent/ticker-posts

സൗഹൃദം പുതുക്കി ആറങ്ങാടിയിൽ ക്ഷേത്ര, പള്ളി ഭാരവാഹികൾ പങ്കെടുത്ത് ഇഫ്താർ വിരുന്ന്

കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ ആറങ്ങാടി മത സൗഹാർദ്ദത്തിന്റെ സന്ദേശം നൽകി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആറങ്ങാടി ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നീലങ്കാര കുതിരക്കാളി അമ്മ ഭഗവതി ക്ഷേത്രം, കൗവ്വൽ മഠം വേട്ടക്കൊരു മകൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നു നൽകുന്ന ഇഫ്താർ സംഗമമാണ് കഴിഞ്ഞദിവസം നടന്നത്. ഇഫ്താർ സംഗമം എം. കെ. റഷീദ് ഹാജി ഉദ്ഘാടനം ചെയ്തു. എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം. പി. ജാഫർ, പൊതുപ്രവർത്തകരായ ബഷീർ വെള്ളിക്കോത്ത്, പി. വി. സുരേഷ്, ബഷീർ ആറങ്ങാടി, ടി. റംസാൻ, സി. എച്ച്. ഹമീദ് ഹാജി, എം.കെ. ലത്തീഫ്, ടി. അസീസ്, പി. എ. മുനീർ, എം. മുസാഫർ അലി, സി. എച്ച്. മുത്തലിബ്, പി. വി. അറഫാത് ,കൗൺസിലർ സൗമിയ സുനിൽ, ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പി. ദിനേശൻ, കെ. ചന്ദ്രൻ സംസാരിച്ചു. അബ്ദുൽ ഹക്കീം കാസ്മി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എം .സൈനുദ്ധീൻ സ്വാഗതവും കെ. അബു സലി നന്ദി പറഞ്ഞു.

Reactions

Post a Comment

0 Comments