Ticker

6/recent/ticker-posts

ആൾ മാറാട്ടം നടത്തി സ്കൂൾ പരീക്ഷ എഴുതി രണ്ട് പേർക്കെതിരെ കേസ്

കാസർകോട്:ആൾ മാറാട്ടം നടത്തി സ്കൂൾ പരീക്ഷ എഴുതി. സംഭവവുമായി ബന്ധപെട്ട് രണ്ട് പേർക്കെതിരെ കേസ്. ആൾ മാറാട്ടത്തിലൂടെ പരീക്ഷ എഴുതിയ 20 കാരനും വിദ്യാർത്ഥിക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. മൊഗ്രാൽ ജി.വി.എച്ച്.എസിൽ ഇന്ന് നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. ബംബ്രാണ ആണ്ട്യത്തടുക്കയിലെ മുഹമ്മദ് മുക്താർ 20, വിദ്യാർത്ഥിക്കെതിരെയുമാണ് കുമ്പള പൊലീസ് കേസെടുത്തത്. പ്രിൻസിപ്പാൾ വി.എസ്.ബിനിയുടെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments