Ticker

6/recent/ticker-posts

മോഷ്ടിച്ച ബൈക്കിൽ കറക്കം, കാസർകോട് സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: മോഷണം നടത്തിയ സ്‌കൂട്ടറുമായി കറങ്ങിയ  കാസർകോട് സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് പി ടികൂടി. കാസർകോട് ജില്ലയിൽ നടന്ന വാഹനമോഷണത്തിലടക്കം പൊലീസ് അന്വേഷണം നടത്തുന്നു. നേരത്തെ
 കോട്ടയത്ത് ആയിരുന്ന നിലവിൽ കാസർകോട് വിദ്യാനഗറിൽ താമസ ക്കാരനുമായ ഇൻസമാം ഉൾഹഖ് 29 ആണ് അറസ്റ്റിലായത്. ടൗൺ എസ്ഐ ബി . ജിഷ്‌ണുവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന ക്കിടെ പിടികൂടുകയായിരുന്നു. കണ്ണൂർ
പാറക്കണ്ടിയിൽ നിന്നാണ് പിടികൂടിയത്. കോട്ടയത്തും കോ ഴിക്കോടുമായി നി ലവിൽ നാലോളം കേസുകളിൽ ഉൾ പ്പെട്ട പ്രതിയാണ്. പരിശോധനക്കിടെ വാഹനത്തിന്റെ രേഖകൾ ഹാ ജരാക്കാൻ പറഞ്ഞതോടെ പ രുങ്ങുന്നത് കണ്ട പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത‌പ്പോഴാണ് മോഷ്ടിച്ച സ്കൂട്ടറു മായാണ് കറക്കം എന്ന് മനസിലായത്.
കണ്ണൂർ എടക്കാട് സ്വദേശിനിയുടേ താണ് സ്‌കൂട്ടറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച കണ്ണൂർ താവക്കര പുതിയ ബസ്സ്റ്റാൻ്റിന് സമീപ പാർക്ക് ചെയ്‌ത തായിരുന്നു സ്‌കൂട്ടർ. 
എഎസ്ഐ പ്രമോദ്,സീനിയർ സിപിഒമാരായ വിനിൽ മോൻ, സമീർ എന്നി വരും സ്‌കൂട്ടർ മോഷ്ടാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments