രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ് പ്രായമുള്ള പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിയെയാണ് ശിക്ഷിച്ചത്. തൃക്കരിപ്പൂർ വെള്ളാപ്പ് മീലിയാട്ടെ എം.
അബ്ദുൾ റഷീദിനെ 56 യാണ് ശിക്ഷിച്ചത്. 2024 മെയ്
3 ന് ഉച്ചക്ക് 12 മണിക്ക് ആണ് സംഭവം.
കുട്ടി തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കടയിൽ ഒറ്റക്കുള്ള സമയത്താണ് സംഭവം.
കടയിൽ സാധനം വാങ്ങാൻ വന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ കൈക്കും ഷോൾഡ്റിലും പിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഇന്ന് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി.എം.
സുരേഷ് ആണ് ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 10 r/w 9(m)പ്രകാരം 5 വർഷം കഠിന തടവും, 10,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത് സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. വിപിൻ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments