Ticker

6/recent/ticker-posts

ലോറി കവർച്ച ചെയ്തു

കാസർകോട്:ലോറി കവർച്ച ചെയ്തു. പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 15 ലക്ഷം രൂപ വില കണക്കാക്കുന്ന ലോറിയാണ് കവർച്ച ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽ പാടി അടുക്ക ഫിഷ് സർവീസ് ഓഫീസിൻ്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ലോറിയാണ് കവർച്ച ചെയ്തത്. ഇന്നലെ രാത്രി 11.30 മണിക്ക് നിർത്തിയിട്ടതായിരുന്നു. രാവിലെ 8.30 മണിക്ക് ലോറി എടുക്കാൻ എത്തിയപ്പോഴാണ് കവർച്ച പോയതായി അറിഞ്ഞത്. ഡ്രൈവർ അടുക്കയിലെ എം.സക്കറിയമുഹമ്മദിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments