Ticker

6/recent/ticker-posts

പ്ലസ്ടു പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിനിയെ കാണാതായി

കാസർകോട്: പ്ലസ്ടു പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിനിയെ കാണാതായി. 18 വയസുകാരിയായ മകളെ കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 9 ന് വീട്ടിൽ നിന്നും പോയതായിരുന്നു.
 ഉപ്പള മൂസോടിയിലെ ഖദീജത്ത് സഫ്വാനയെയാണ് കാണാതായത്. മാതാവ് സഫിയയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം എസ്.എ.ടി സ്കൂളിൽ പരീക്ഷ എഴുതാൻ പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.
Reactions

Post a Comment

0 Comments