Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാസർകോട്:നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട്  ആശുപത്രിയിലെത്തിച്ച യുവാവാണ് മരിച്ചത്. പുത്തിഗെ പൊന്നംഗളം ശ്രീകൃഷ്ണ മന്ദിറിന് സമീപത്തെ നാരായണയുടെ മകൻ കുമാരൻ 38 ആണ് മരിച്ചത്. കുമ്പള സഹകരണ ആശുപത്രിയിലാണെത്തിച്ചത്. അവിവാഹിതനാണ്. ടൈൽസ് ജോലി ചെയ്ത് വരികയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments