ഹൈടെച്ച് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത കണ്ടെയ്നർ ലോറിയെ പൊലീസ് തിരയുന്നു. പടന്നക്കാട് ബാങ്ക് റോഡരികിലുള്ള വൈദ്യുതി പോസ്റ്റാണ് കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ന് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്നത്. തുടർന്ന് വാഹനം കടന്ന് കളയുകയും ചെയ്തു. പോസ്റ്റിനും സ്ട്രട്ടിനും കേട് പാട് സംഭവിച്ച് 32258 രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ എൻ. പ്രശാന്ത് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഹോസ്ദുർഗ് പാെലീസ് കേസെടുത്തു. കണ്ടെയ്നർ പിന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
0 Comments