സിവിൽ പൊലീസ് ഓഫീസർ കെ. വിനീഷിൻ്റെ കുടുംബത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പാക്കേജ് അപകട ഇൻഷുറൻസ് തുകയായ ഒരു കോടി രൂപയാണ്
കൈമാറിയത്. ഇന്ന് കാഞ്ഞങ്ങാട് ബിഗ് മാളിൽ നടന്ന ചടങ്ങിൽ കുടുംബത്തിന് തുക, സ്റ്റേറ്റ് ബാങ്ക് റീജണൽ മാനേജർ കൈമാറി. മാതാവും
ഭാര്യയും മകനും സംബന്ധിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. പി. സുരേഷ് ബാബു ഉൾപെടെ സംബന്ധിച്ചു. ആറ് മാസം മുൻപായിരുന്നു അപകടം. വീട്ടിൽ നിന്നും രാവിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരവെ ബൈക്കപകടത്തിൽ പെടുകയായിരുന്നു.
0 Comments