Ticker

6/recent/ticker-posts

ഗ്യാസിന് വേണ്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ് കത്തിച്ച് ഭക്ഷണം പാചകം ചെയ്ത് കഴിച്ച് വ്യാപാരികൾ

കാഞ്ഞങ്ങാട് :പാചക വാതകത്തിന്റെ പ്രതിസന്ധി പരിഹരിക്കുക, വർദ്ധിപ്പിച്ച വില പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ വിറകടുപ്പ് സമരം സംഘടിപ്പിച്ചു. തുടർന്ന് ഇവിടെ വച്ച് ഭക്ഷണം പാചകം ചെയ്തു സമരക്കാർകഴിച്ചാണ് മടങ്ങിയത്.കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻവി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി മെമ്പർ എം. രാജൻ അധ്യക്ഷത വഹിച്ചു.സംസ്ഥാനകമ്മറ്റി മെമ്പർ വി.വി. ഉദയകുമാർ ,. ജില്ലാ കമ്മറ്റി മെമ്പർമാരായ ടി.സത്യൻ, കെ. മോഹനൻ , കെ.വി.ദിനേശൻ , എ.ശബരീശൻ , ടി.ജനാർദ്ധനൻ കെ.പി.സുരേഷ്, അനിത, മുഹമ്മദ് മുറിയനാവി,ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര സംസാരിച്ചു. ജില്ല കമ്മറ്റി മെമ്പർ കെ.വി.സുകുമാരൻ സ്വാഗതവും, ഏരിയ കമ്മറ്റി മെമ്പർ എം.ഗംഗാധരൻ നന്ദി പറഞ്ഞു. 


Reactions

Post a Comment

0 Comments