കാസർകോട്:കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് അജ്ഞാതർ തീയിട്ടു, പുക പടർന്ന് കോടതി നടപടികൾക്ക് ബുദ്ധിമുട്ടുണ്ടായി. കോടതി അധികൃതരുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. വിദ്യാനഗർ കോർട്ട് കോംപ്ലക്സിന് വടക്ക് ഭാഗം കെ.എസ് ഇ.ബി 110 കെ.വി സബ്സ്റ്റേഷൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആരോ തീയിട്ടത്. ഇതേ തുടർന്ന് കേബിളുകൾ കത്തി നശിച്ചതിലുണ്ടായ പുകയാണ് കോടതിയിലേക്ക് പടർന്ന് ബുദ്ധിമുട്ടുണ്ടാക്കി കോടതി നടപടികൾ തടസപ്പെട്ടത്. കോടതി ശിരസ്താദാർ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments