Ticker

6/recent/ticker-posts

ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി 
യുവാവിനെ അറസ്റ്റ് ചെയ്തു. 70.175 ഗ്രാം എം.ഡി.എം.എ പിടികൂടി. അടുക്കത്ത് ബയലിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ വി. ഹസൈനാർ 42 ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതിയെ
പിടികൂടിയത്.  ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ , ഷിജിത്ത് , സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ ,രാജേഷ്  , സുധീർ പാറമ്മൽ, മഞ്ജുനാഥൻ  വനിത സിവിൽ എക്സൈസ് ഓഫീസർ റീന , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ക്രിസ്റ്റിൻ , മഹേഷ്‌  എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments