Ticker

6/recent/ticker-posts

വാഹനം നേരെ ഓടിച്ചു വന്നതിനെ ചൊല്ലി തർക്കം കൂർത്ത മുനയുള്ള ആയുധം ഉപയോഗിച്ച് യുവാവിനെ തലക്ക് കുത്തി, 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് :വാഹനം നേരെ ഓടിച്ചു വന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി യുവാവിനെ കൂർത്ത മുനയുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തി. സംഭവത്തിൽ
8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പള്ളിക്കര പൂച്ചക്കാട് സ്വദേശി പി.കെ. സാജിറിനാണ് 42 കുത്തേറ്റത്. സാജിർ വാഹനം ഓടിക്കുമ്പോൾ പ്രതികൾ ഓടിച്ച വാഹനം നേരെ വന്നത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെയാണ് ബേക്കൽ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തത്.
Reactions

Post a Comment

0 Comments