Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് ഉപേക്ഷിച്ച സ്കൂട്ടറിൽ നിന്നും പതിമൂന്നര ലിറ്റർ മദ്യം പിടിച്ചു

കാഞ്ഞങ്ങാട് :പൊലീസിനെ കണ്ട് ഉപേക്ഷിച്ച സ്കൂട്ടറിൽ നിന്നും 
പതിമൂന്നര ലിറ്റർ വിദേശ മദ്യം പിടിച്ചു. പൊലീസ് വാഹനം കണ്ട് യാത്രക്കാരൻ സ്കൂട്ടർ റോഡരികിൽ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇന്ന് വൈകീട്ട് 3 മണിയോടെ വെള്ളരിക്കുണ്ട് കേരള ഗ്രാമീൺ ബാങ്കിന് സമീപം സ്കൂട്ടർ ഉപേക്ഷിക്കുകയായിരുന്നു. സ്കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്ത് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. 27 കുപ്പി മദ്യമാണ് സ്കൂട്ടറിൽ നിന്നും കണ്ടെത്തിയത്.
Reactions

Post a Comment

0 Comments