Ticker

6/recent/ticker-posts

പടക്കത്തിൽ നിന്നും തീപടർന്ന് വിവാഹ പന്തലിന് തീ പിടിച്ചു

കാഞ്ഞങ്ങാട് :വിവാഹ വീട്ടിൽ പൊട്ടിച്ച പടക്കത്തിൽ നിന്നും തീപടർന്ന് പന്തൽ കത്തി. വരനും പാർട്ടിയും എത്തിയ സമയം സമയത്ത് പൊട്ടിച്ച പടക്കത്തിൽ നിന്നും തീപടർന്നാണ് വധുവിൻ്റെ വീട്ടിലെ വിവാഹ പന്തലിന് തീപിടിച്ചത്. ബേക്കലിന് സമീപം നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് അപകടം. തീ പടർന്നു പിടിച്ച് ഒരു ഭാഗം പന്തലും ഡക്കറേഷനും കത്തി. വിവാഹ സ്ഥലത്തുണ്ടായിരുന്നവർ വെള്ളവും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഭാഗ്യം കൊണ്ട് വലിയ അപകടം ഒഴിവായി.
Reactions

Post a Comment

0 Comments