കാഞ്ഞങ്ങാട് :എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലിൻ്റെയും എൻ.ഡി.എ സ്ഥാനാർത്ഥി ബൽരാജിൻ്റെയും ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു. സംഭവവുമായി ബന്ധപെട്ട് നാല് പേരെ പ്രതികളാക്കി ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കാഞ്ഞങ്ങാട് മൂവാരിക്കുണ്ട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് പറമ്പിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ഫ്ളക്സും കൊടികളും നശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് നശിപ്പിച്ചത്. ലോക്കൽ സെക്രട്ടറി എ. ശബരീഷൻ്റെ പരാതിയിൽ അർജുൻ, രഞ്ജിത്ത് എന്നിവർക്കെതിരെ കേസെടുത്തു. മൂവാരിക്കുണ്ടിലെ പി. രതീഷിൻ്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജിൻ്റെ രണ്ട് പ്രചരണ ഫ്ളക്സ് ബോർഡുകൾ കീറി നശിപ്പിച്ചു. ഇന്ന് രാവിലെ 9.30നാണ് സംഭവം. രതീഷിൻ്റെ പരാതിയിൽ റിദിക്, സജിത് എന്നിവർക്കെതിരെ കേസെടുത്തു.
0 Comments