മാലിന്യ കൂമ്പാരം തിരികെ എടുക്കാനെത്തിയ സംഘത്തെ വാഹന സഹിതം നാട്ടുകാർ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറി.
പ്ലാസ്റ്റിക് കവറുകളിലാക്കി ഉൾപെടെ ദുർഗന്ധം വമിക്കുന്ന മാലിന്യ ശേഖരം ആവിക്കര ഐഡിയൽ ക്വാർട്ടേഴ്സിന് സമീപം റോഡരികിലായി ഒഴിഞ്ഞ പറമ്പിൽ തള്ളുകയായിരുന്നു.
ആവിക്കരയുവധാര ക്ലബ് സെക്രട്ടറി പ്രിയേഷ് ആവിക്കര നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും ക്ലബ് പ്രവർത്തകർ വിവരം നൽകിയത് അനുസരിച്ച് ഉത്തരമലബാർ ഇന്നലെ രാതി വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നാലെയാണ് അർദ്ധരാത്രിയിൽ മാലിന്യം തിരിച്ചെടുക്കാനെത്തിയത്. മാലിനും എടുക്കാനെത്തിയ ടെമ്പോ സഹിതം ക്ലബ് പ്രവർത്തകരും നാട്ടുകാരും പിടികൂടി. പാതിരാത്രിയിൽ കാത്തിരുന്ന് തന്ത്രപൂർവം പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി തിരികെ എടുപ്പിച്ച മാലിന്യവും വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനവും മാലിന്യവും നഗരസഭക്ക്
കൈമാറാമെന്ന് പൊലീസ് ക്ലബ് പ്രവർത്തകരെ അറിയിച്ചു.
0 Comments