Ticker

6/recent/ticker-posts

ഡ്രൈവർക്ക് പ്രായപൂർത്തിയായില്ല, കാർ ഓടിക്കാൻ നൽകിയ യുവാവും ആർ.സി ഉടമയും കുടുങ്ങി

കാഞ്ഞങ്ങാട് : കാർ ഓടിച്ചു വന്ന
ഡ്രൈവർക്ക് പ്രായപൂർത്തിയായില്ല. കാർ ഓടിക്കാൻ നൽകിയ യുവാവും വാഹനത്തിന്റെ ആർ.സി ഉടമയും കുടുങ്ങി. ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്. മടിക്കെെ ബങ്കളം സ്വദേശിയായ 17 കാരൻ ഓടിച്ച കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബന്തടുക്ക കണ്ണാടിതോടിൽ നിന്നും ബേഡകം പൊലീസ് ഇന്ന് രാവിലെ കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബന്ധുവാണ് കാർ ഓടിക്കാൻ നൽകിയതെന്ന് ബാലൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് പുഞ്ചാവി സ്വദേശിയെ പൊലീസ് ഫോണിയ വിളിച്ചു . വാഹനത്തിൻ്റെ ആർ.സി ഉടമ മറ്റൊരാളെന്ന് പുഞ്ചാവി സ്വദേശി പറഞ്ഞു. തുടർന്ന് പൊലീസ് കാർ ഉടമയായ നീലേശ്വരം കോട്ടപ്പുറം സ്വദേശിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പുഞ്ചാവി സ്വദേശിക്ക് ഓടിക്കാൻ നൽകിയതാണെന്ന് കോട്ടപ്പുറം സ്വദേശി പൊലീസിനോട് പറഞ്ഞു. കാർ കസ്റ്റഡിയിൽ വച്ച പൊലീസ് ബാലനെ ബന്ധുക്കൾക്ക് ഒപ്പം വിട്ടു. ഇരുവർക്കുമെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments