Ticker

6/recent/ticker-posts

ചികിൽസ സഹായത്തിന് കാത്ത് നിൽക്കാതെ പത്താം ക്ലാസ് വിദ്യാർത്ഥി അൻവിത് യാത്രയായി

കാഞ്ഞങ്ങാട് :ചികിൽസ സഹായത്തിന്
 കാത്ത് നിൽക്കാതെ 
പത്താം ക്ലാസ് വിദ്യാർത്ഥി അൻവിത് യാത്രയായി. ഗുരുതര ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
കരിവെള്ളൂർ പെരളം 
  കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു,ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകൻ അൻവിത് 15 ആണ് മരിച്ചത്.
 കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കരിവെള്ളൂർ ഏ വി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥിയായിരുന്നു. അൻവിത് പഠന രംഗത്തും ഫുട്ബോൾ രംഗത്തും മികവ്  പുലർത്തുന്ന  കുട്ടിയാണ്.
ചികിത്സക്ക് ഭീമമായ തുക  ചെലവഴിച്ചിട്ടും അൻവിതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായില്ല.
കുടുംബത്തിന് താങ്ങാവുന്നതിലും ഉപരിയായ ചികിത്സാ ചെലവ് വന്നതിനാൽ  നാട്ടുകാരുടെ നേതൃത്വത്തിൽ 
 ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു. കരിവെള്ളൂർ ഓഡി റേറാറിയത്തിൽ രാവിലെ 11.15 ന് പൊതു ദർശനം. 12 മണിക്ക് വീട്ടിൽ ഒരു മണിക്ക് സംസ്ക്കാരം.
Reactions

Post a Comment

0 Comments