കൗണ്ടറിൽ നിന്നും 30000 രൂപ കവർന്നെന്ന പരാതിയിൽ ബില്ലിംഗ് സെക്ഷൻ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂരിലെ വൈശാഖ് ഇൻ്റർനാഷണൽ ഹോട്ടലിലെ ബില്ലിംഗ് കൗണ്ടറിലെ മേശ വലിപ്പിൽ നിന്നും പണം കളവ് നടത്തിയെന്നാണ് പരാതി. സ്ഥാപനത്തിൻ്റെ മാനേജർ ആർ. രതീഷിൻ്റെ പരാതിയിൽ കൊല്ലം സ്വദേശി രാഹുൽ സാബു29 വിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments