Ticker

6/recent/ticker-posts

ഇറാന് മേലുള്ള അമേരിക്കൻ അധിനിവേശത്തിനെതിരെ പ്രതികരിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കാഞ്ഞങ്ങാട്ട് മെഴുകുതിരി തെളിയിച്ചു

കാഞ്ഞങ്ങാട് :ഇറാന്റെ പരമാധികാരത്തിനു മേലുള്ള അമേരിക്കൻ അധിനിവേശത്തിനെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു . നിസ്സഹായരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ് എപ്പോഴും യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. ഈ യുദ്ധത്തിലും അനേകം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ജീവൻ നഷ്ടമായി കഴിഞ്ഞു. വിനാശകരമായ ഈ പോരാട്ടം നയിക്കുന്നവർ മനുഷ്യവംശത്തിന്റെ ഭാവിയോടാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും വൈകാതെ ഈ ഹീനമായ കുറ്റകൃത്യം അവസാനിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുടെയും യുദ്ധങ്ങളുടെയും കാര്യത്തിൽ ഇന്ത്യ എക്കാലവും നീതിയുക്തവും പക്ഷപാതരഹിതവുമായ നിലപാടുകൾ സ്വീകരിച്ചു വന്നിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യയുടെ ഇത്തരം ഇടപെടലുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുള്ള ലോകരാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. ലോകത്ത് സമാധാനം ഉറപ്പുവരുത്തുവാൻ ഇന്ത്യൻ ഭരണകൂടം രാഷ്ട്രത്തലവൻമാരോട് സമ്മർദ്ദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. കെപിസിസിയുടെ ആഹ്വാനപ്രകാരം യുദ്ധ ഭീകരതയ്ക്കെതിരെ മനുഷ്യരാശിയുടെ സമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ മെഴുകുതിരി തെളിയിച്ചുകൊണ്ട് സംഘടിപ്പിച്ച സമാധാന സംഗമ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡിസിസി ഭാരവാഹികളായ സാജിദ് മൗവ്വൽ, ബി. പി. പ്രദീപ് കുമാർ, അഡ്വ. പി. വി. സുരേഷ്, ഹരീഷ് പി നായർ, കെ ഖാലിദ്, നേതാക്കളായ ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ. കെ. ബാബു, വി. ഗോപി, ഡോ: 'കെ. വി. ശശിധരൻ, എം. കുഞ്ഞികൃഷ്ണൻ, സി.വി. ഭാവനൻ,എം. വി. ഉദ്ദേശ് കുമാർ,മനോജ് തോമസ്, വി. രാധാകൃഷ്ണൻ, ഡി. എം. സുകുമാരൻ, അർജുനൻ തായലങ്ങാടി, ഉണ്ണികൃഷ്ണൻ , കെ. കുഞ്ഞിരാമൻ, എക്കാൽ കുഞ്ഞിരാമൻ, വിമല കുഞ്ഞികൃഷ്ണൻ സംസാരിച്ചു. 

Reactions

Post a Comment

0 Comments