കാസർകോട്:മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മോഷണ സാധനങ്ങൾ കണ്ടെടുത്തു.
ആദൂർമൂളിയാർ പൊവ്വൽ പി.എ. കോംപ്ലക്സ് ക്വാർട്ടേഴ്സിൽ നടന്ന കവർച്ചാ കേസിൽ പ്രതിയെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെർക്കള ചെങ്കള ബാലടുക്കം
മുഹമ്മദ് ഹനീഫ 48 ആണ് പിടിയിലായത്.കഴിഞ്ഞ ഫെബ്രുവരി 25-ന് രാവിലെ 11നും രാത്രി 11നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. അന്യ സംസ്ഥാന യുവാവ് ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി, ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും മറ്റ് സാമഗ്രികളും കവരുകയായിരുന്നു. 35,000 രൂപ വിലവരുന്ന ലാപ്ടോപ്പും ചാർജറും, 2,000 രൂപ വിലയുള്ള മൈക്രോഫോൺ, 300 രൂപ അടങ്ങിയ പേഴ്സ്, ലാപ്ടോപ്പ് ബാഗ് ഉൾപ്പെടെ ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആദൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജോൺ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
0 Comments