രണ്ട് പേരുടെ മരണത്തിനിടയാക്കിയ മഡിയൻ വാഹനാപകടത്തിൽ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. വഴിയാത്രക്കാരൻ വാണിയംപാറയിലെ അബ്ദുൾ മജീദ് 56,മോട്ടോർ ബൈക്ക് യാത്രക്കാരൻ മീനാപ്പീസിലെ നാഫിഹ് എന്നിവർ മരിക്കുകയും സുഹൃത്ത്മീനാപ്പീസിലെ ഹാഷിമിൻ്റെ മകൻ അമൻ ഹാഷിമിന് 17 ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് കേസ്. അപകടത്തിൽ മരിച്ച യുവാവിനെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച് മജീദ് മരിക്കുകയും ബൈക്കിൽ നിന്നും തെറിച്ചു വീണ് യുവാവും മരിച്ചെന്നാണ് കേസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രണ്ട് മൃതദേഹങ്ങളും ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. മജീദിൻ്റെ ബന്ധു വി . പി റോഡിലെ റഷീദ് പരാതിക്കാരനായാണ് കേസ്.
0 Comments