Ticker

6/recent/ticker-posts

വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് : എലിവിഷം
 അകത്ത് ചെന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ചികിൽസയിലിരിക്കെ കണ്ണൂർ പരിയാരം ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരണം. അജാനൂർ വെള്ളിക്കോത്ത് കാരക്കുഴിയിലെ ചന്ദ്രനിവാസിൽ വി. ചന്ദ്രശേഖരൻ്റെ ഭാര്യ വി.ആർ. മിനി 42 ആണ് മരിച്ചത്. മടിക്കൈ ആലയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞ 8 ന് വിഷം അകത്ത് ചെന്ന് അവശനിലയിൽ കാണുകയായിരുന്നു.
മക്കൾ: രാജശ്രീ ചന്ദ്രൻ  (സിയാൽബാംഗ്ലൂർ) ഭാഗ്യശ്രീ ചന്ദ്രൻ (എം.വി ഷെട്ടി കോളേജ് മാംഗ്ലൂർ വിദ്യാർത്ഥിനി ). മരുമകൻ: യോഗേഷ് രാജ് ബാംഗ്ലൂർ). പൊലീസ്
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സംസ്ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments