Ticker

6/recent/ticker-posts

പാറപ്പളളി മഖാം ഉറൂസ് ഏപ്രീൽ 15 മുതൽ 20 വരെ

കാഞ്ഞങ്ങാട്: പാറപള്ളി മഖാം ഉറൂസ് 15 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.15ന്  വൈകീട്ട് 4.30ന്  ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ പതാക ഉയര്‍ത്തും.  
രാത്രി 8.30ന് ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് നടക്കും. 16ന് വ്യാഴം വൈകീട്ട് 6.30ന് ഉദ്ഘാടന സ മ്മേളനം സമസ്ത പ്രസിഡന്റ്  ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. 17ന് വൈകീട്ട് 6.30ന് മജ്‌ലിസുന്നൂറിന് സയ്യിദ് മഹമൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. രാത്രി ഒമ്പത് മണിക്ക് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് ശനി വൈകീട്ട് 6.30ന് മദനീയം സദസിന് അബ്ദുല്‍ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും.19ന് ഞായര്‍ വൈകീട്ട് നാലു മണി മുതല്‍ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദര്‍ശനം നടക്കും. സമാപന സമ്മേളനം പാണക്കാട്  മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് തിങ്കള്‍ ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടക്കും. ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. വൈകുന്നേരം നാലു മണിക്ക് അന്നദാനവും നടക്കും. വാർത്ത സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ. അബൂബക്കര്‍ , ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ, ജന.കണ്‍വീനര്‍ കെ.എം. അബ്ദുള്‍ റഹ്മാന്‍ പാറപ്പള്ളി, ട്രഷറര്‍ സാലിഹ് വൈറ്റ് ഹൗസ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ എ. ഉമ്മര്‍ പാറപ്പള്ളി, കണ്‍വീനര്‍ കെ. ഹമീദ് കാലിച്ചാംപാറ, മീഡിയ വൈസ് ചെയര്‍മാന്‍ റഹ്മാന്‍ അമ്പലത്തറ, ജോ.കണ്‍വീനര്‍ എം.കെ. ഹസൈനാര്‍ സംബന്ധിച്ചു.
Reactions

Post a Comment

0 Comments