25എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിൽസ തേടിയ സന്ദീപ് വാര്യരിൽ നിന്നും പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. ഇലക്ഷൻ പ്രചരണത്തിന് കോളേജിലെത്തിയ വിരോധത്തിന് ചീത്ത വിളിച്ച് ഇതിനകത്ത് വെട്ടിക്കീറുമെന്ന് ഭീഷണിപ്പെടുത്തി. സംഘം ചേർന്നു. സ്ഥാനാർത്ഥിയുടെ നെഞ്ചിൽ ഇടിവള കൊണ്ട് ഇടിച്ചു. പരിക്കേൽപ്പിച്ചു. വീണ്ടും ഇടിവള കൊണ്ട് തലക്ക് ഇടിക്കുന്ന സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ സ്ഥാനാർത്ഥിക്ക് മരണം വരെ സംഭവിക്കുമായിരുന്നു എന്നാണ് കേസ്. അക്രമത്തിൽ സന്ദീപിനൊപ്പമുണ്ടായിരുന്ന മംഗലാപുരം ബി.സി റോഡിലെ ലുഖ്മാൻ ഹക്കീം 25, പടന്നക്കാട് സ്വദേശി വിഷ്ണുവൽസൻ 20, പേരോൽ വട്ട പൊയിലെ ഇ.കെ. അബ്ദുൾ നാഫിഹ് 20, തൃക്കരിപ്പൂർ പെരിയോത്ത് റോഡിലെ അഹമ്മദ് മുജ്തബ 38 എന്നിവരും ആശുപത്രിയിൽ ചികിൽസ തേടി. എസ്. എഫ് ഐ പ്രവർത്തകരായ കോളേജ് യൂണിയൻ ചെയർമാൻ കെ.വി. അഭിരാം, ജീതിൻറാം, പി. യു. മിഥുൻ, ബ്രിജേഷ്, സൽമാൻ ഹാരിസ്, നിഗിലേഷ് ,
0 Comments