കാഞ്ഞങ്ങാട്:പിന്നോട്ട് നീങ്ങിയ ജീപ്പ് ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കുഴൽ കിണർ കുഴിക്കാനാവശ്യമായ സാധനങ്ങൾ ഇറക്കുന്ന സമയം ജീപ്പ് പിന്നോട്ട് നീങ്ങിയായിരുന്നു അപകടം. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. തമിഴ്നാട് താമക്കൽതൃഛം കോട് മാൻ കുട്ടൈ പാളയം സ്വദേശി രാജഗോപാലൻ്റെ മകൻ മുരളി രാജഗോപാലൻ 49 ആണ് മരിച്ചത്. ഭീമനടി മണ്ണാട്ടിക്കവലയിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം. കണിവയൽ പന്തമാക്കൽ ജയിംസിൻ്റെ ജോലിക്കാരനായിരുന്നു മുരളി . ജയിംസിൻ്റെ മകൻ തോമസ് ജയിംസ് ഓടിച്ച ജീപ്പാണ് മുരളിയുടെ ശരീരത്തിൽ കയറിയിറങ്ങിയത്. തോമസിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments