Ticker

6/recent/ticker-posts

അടുക്കളയിലേക്ക് ചാണകം ഏറ്, പൊലീസ് കേസ്

കാസർകോട്: വീടിന്റെഅടുക്കളയിലേക്ക്
 ചാണകം ഏറ്. സംഭവവുമായി ബന്ധപെട്ട് രണ്ട് പേർക്കെതിരെ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർച്ചയായി രണ്ട് ദിവസം വീട്ടിലേക്ക് ചാണകം എറിഞ്ഞെന്ന പരാതിയിലാണ് കേസ്. നീർച്ചാൽ കുന്തിക്കാനത്തെ ഹാരിസയുടെ വീട്ടിലേക്കാണ് ചാണകമെറിഞ്ഞത്. അനിത, കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും ബദിയഡുക്ക പൊലീസ് കേസെടുത്തു. 30 ന് രാവിലെ 10.30 നും ഒന്നിന് വൈകീട്ട് 4.30 നും ആണ് സംഭവം. ചീത്ത വിളിച്ചും വച്ചേക്കില്ലെന്നും പറഞ്ഞ് ഭീഷണി പെടുത്തി. ഒന്നാം പ്രതിക്കെതിരെ നേരത്തെ കേസ് കൊടുത്തത് പിൻവലിക്കാത്ത വിരോധമാണ് കാരണം.
Reactions

Post a Comment

0 Comments