കാഞ്ഞങ്ങാട്:
ചന്തേര സ്റ്റേഷനിലെ പോലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം. കരിവെളളൂരിലെ ദിവ്യശ്രീയെ 38 വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പയ്യന്നൂർ പെരളം സ്വദേശി രാജേഷിന് മൂന്ന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂന്ന് ജീവപര്യന്തം എന്നുള്ളത് അപൂർവ്വവിധിയാണ്.
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, വധശ്രമം, കൊലപാതകം നടത്തുന്നതിനായി വീട്ടിൽ അതിക്രമിച്ചുകയറൽ, കൊല നടത്തിയശേഷം തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
2024 നവംബർ 21ന് വൈകിട്ട് 5.30ന് വീട്ടുമുറ്റത്താണ് ദിവ്യശ്രീയെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ചപ്പോൾ അച്ഛൻ കെ വാസുവിന് വയറിനും ചെവിക്കും വെട്ടേറ്റു. കൊലയ്ക്കുശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന്, എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്നതിനിടെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ദിവ്യശ്രീയും ഡ്രൈവറായ രാജേഷും 2011ലാണ് വിവാഹിതരായത്.
0 Comments