Ticker

6/recent/ticker-posts

പൂച്ചക്കാട് പോത്തിന് ഇടിച്ച ആംബുലൻസ് തകർന്നു, പോത്ത് ചത്തു

കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് പോത്തിനെ ആംബുലൻസ് ഇടിച്ചു. ആംബുലൻസിൻ്റെ മുൻഭാഗം തകർന്നു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. റോഡരികിലൂടെ കൊണ്ട് പോവുകയായിരുന്നു പോത്തിനെ . പെട്ടന്ന് പോത്ത് സംസ്ഥാന പാത മുറിച്ച് ഓടുകയും ആംബുലൻസ് ഇടിക്കുകയായിരുന്നു. ആംബുലൻസ് റോഡിൽ കുടുങ്ങി നാട്ടുകാർ അരികിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് പറ്റിയ പോത്ത് സ്ഥലത്ത് തന്നെ ചത്തു. 108 ആംബുലൻസാണ് പോത്തിൽ ഇടിച്ചത്.
Reactions

Post a Comment

0 Comments