കാഞ്ഞങ്ങാട്:ഓട്ടോറിക്ഷയും സ്കൂട്ടറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരായ യുവതിയെയും കുട്ടിയെയുമടക്കം നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാരിക്കാൽ കടുമേനി - കടയക്കര റോഡിലാണ് അപകടം. കുന്നും കൈ ഇടത്തിക്കര ഇ.ജെ. ജോയി 66, മകൻ്റെ ഭാര്യ ട്രീസ 25, മകൻ ഏബെൽ 5, ഓട്ടോ ഡ്രൈവർ ബിനു 40 എന്നിവർക്കാണ് പരിക്കേറ്റത്. ചെറുപുഴ ഭാഗത്ത് നിന്നും അരിമ്പ ഭാഗത്തേക്ക് പേവുകയായിരുന്ന ഓട്ടോയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.