തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇതേ തുടർന്ന് ഇന്ന് രാവിലെ പാലക്കാട് ഭാഗത്തേക്ക് പോയ
വന്ദേ ഭാരത് കുറച്ചു നേരം
നിർത്തിയിട്ടു. തൃക്കരിപ്പൂരിലെ ഓട്ടോ ഡ്രൈവർ തൃക്കരിപ്പൂർ കക്കുന്നത്ത് കുഞ്ഞിക്കണ്ണൻ്റെ മകൻ ടി.വി. രതീഷ് 42 ആണ് മരിച്ചത്. മാതാവ് ദേവകി . ഇന്ന് രാവിലെ 7 .30 ന് തൃക്കരിപ്പൂർ കാരോളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. രാവിലെ വന്ദേ ഭാരതിന് മുൻപ് പോയ ട്രെയിൻ തട്ടിയതായാണ് സംശയം. മൃതദേഹം പാളത്തിൽ കിടക്കുന്നത് കണ്ടാണ് വന്ദേ ഭാരത് നിർത്തിയിട്ടത്. ചെറുവത്തൂരിലായിരുന്നു പിടിച്ചിട്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു .
0 Comments