കാഞ്ഞങ്ങാട്:ബസിനടിയിൽപെട്ട സ്ത്രീക്ക് പുനർജന്മം. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് നഗരത്തിൽ ലോലിനോ ഷോപ്പിന് സമീപം പഴയ പാണത്തൂർ ബസ് സ്റ്റോപ്പിലാണ് സംഭവം. മലയോര ഭാഗത്തേക്ക് ബസ് കാത്ത് നിന്നിരുന്ന സ്ത്രീ തിരക്കേറിയ റോഡിലേക്ക് മലർന്നടിച്ച് വീഴുകയായിരുന്നു . കെ . എസ്. ആർ. ടി. സി മുന്നിലേക്കാണ് വീണ തെങ്കിലും റോഡിൽ വീണ് കിടന്ന സ്ത്രീയെ ഡ്രൈവർ കണ്ടിരുന്നില്ല. നഗരത്തിൽ രാഷ്ടീയ പാർട്ടികളുടെ കലാശക്കൊട്ട് നടക്കുന്നതിനാൽ ബസ് ചെറിയ വേഗതയിലായിരുന്നു. ഇത് ഭാഗ്യമായി. റോഡരികിൽ നിന്നും ആളുകൾ നിലവിളിച്ച നിമിഷം ഡ്രൈവർ ബ്രേക്കിട്ടു. ഈ സമയം ബസിൻ്റെ മുൻവശം
ടയർ സ്ത്രീയുടെ ശരീരത്തിൽ മുട്ടിയ നിലയിലായിരുന്നു. ബസ് പിന്നോട്ടെടുത്ത ശേഷം ആളുകൾ സ്ത്രീയെ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
0 Comments