Ticker

6/recent/ticker-posts

നെഹ്റു കോളേജ് : യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജില്‍ വിദ്യാര്‍ഥികളുടെ പരിപാടി നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചുകയറുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തെന്ന പരാതിയിൽ തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. നെഹ്റു കോളേജിലെ രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി കടിഞ്ഞിമൂലയിലെ എം. ശ്രീഹരി20യുടെ പരാതിയില്‍ സന്ദീപ് വാര്യര്‍, യുഡിഎഫ് പ്രവര്‍ത്തനായമുജ്തബ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച കോളേജ് ഡേ നടക്കുന്നതിനിടെ പകല്‍ 3.30ന് സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള വർ പരിപാടി നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം പ്രിന്‍സിപ്പല്‍ തടഞ്ഞിരുന്നു. എന്നാല്‍ കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഹാളിലേക്ക് ഇരച്ചുകയറി വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമംഅഴിച്ചുവിടുകയായിരുന്നുവെന്ന പരാതിയിലാണ് കേസ്.ഭിന്നശേഷിക്കാരനായ .ശ്രീഹരിക്ക് പുറമെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് കുശാല്‍ നഗറിലെ പി. ആദിത്യന്‍, വൈസ് പ്രസി‍ഡന്റ് പി. നിഖിലേഷ്, യൂണിയന്‍ ചെയര്‍മാന്‍ അഭിരാം, നിലാങ്കരയിലെ ടി.വി. ആദിത്യന്‍, മടക്കരയിലെ നിരഞ്ജനഷാജി, ഉദുമയിലെ വി .വി . ബ്രിജേഷ്, ചെറുവത്തൂരിലെ സി. ഗൗതം നന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോളറിന് പിടിച്ച് താഴെയിടുകയും മുടിക്ക് പിടിച്ച് മർദ്ദിച്ചെന്നും പരാതിയിൽ പറഞ്ഞു.

Reactions

Post a Comment

0 Comments