കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയില്‍ 11,03,618 വോട്ടര്‍മാരില്‍ 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.12. ജില്ലയില്‍ ആകെ 5,44,543 പുരുഷ വോട്ടര്‍മാരും 5,59,063 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. അതില്‍ 3,97,390 പുരുഷ വോട്ടര്‍മാരും 4,75,734 സ്ത്രീ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി 8,73,133 പേര്‍ വോട്ട് രേഖപ്പെടുത്തി.
മഞ്ചേശ്വരം മണ്ഡലത്തില്‍ 85,258 പുരുഷ വോട്ടര്‍മാരും 1,01,218 സ്ത്രീ വോട്ടര്‍മാരുമായി 1,86,476 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 81.04. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 77,408 പുരുഷ വോട്ടര്‍മാരും 90,512 സ്ത്രീ വോട്ടര്‍മാരുമായി ആകെ 1,67,920 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.61. ഉദുമ നിയോജക മണ്ഡലത്തില്‍ 79,672 പുരുഷ വോട്ടര്‍മാരും 98,746 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,78,420 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 78.08. കാഞ്ഞങ്ങാട് നിയോജക മണ്ഡത്തില്‍ 79.559 പുരുഷ വോട്ടര്‍മാരും 93.436 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,73,000 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 77.24. തൃക്കരിപ്പൂര്‍ നിയോജക മണ്ഡത്തില്‍ 75,493 പുരുഷ വോട്ടര്‍മാരും 91,822 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1,67,317 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം 79.64.
നിയമ സഭാ മണ്ഡലം തിരിച്ച് - പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍
മഞ്ചേശ്വരം 115801 114312 0 230113
കാസര്‍കോട് 105524 105399 0 210923
ഉദുമ 112166 116342 4 228512
കാഞ്ഞങ്ങാട് 109008 114966 6 223980
0 Comments