കാഞ്ഞങ്ങാട് :യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യറെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൈക്ക് പിടിച്ച് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാവിലെ 9.30 ന് ചെറുവത്തൂർ ബസ് സ്റ്റാൻഡിനകത്താണ് സംഭവം. തൃക്കരിപ്പൂർ കൊയോം കരയിലെ കെ.വൈശാഖിൻ്റെ പരാതിയിൽ കൃഷ്ണൻ മറ്റ് കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പരാതിക്കാരനും മറ്റുള്ളവർക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന സന്ദീപ് വാര്യറെ സി.പി.എം പ്രവർത്തകരായ ആറോളം പേർ സംഘം ചേർന്ന് കൈക്ക് പിടിച്ച് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും ബസ് സ്റ്റാൻഡിനകത്ത് പ്രചരണം നടത്തിയതാണ് കാരണമെന്നുമുള്ള പരാതിയിലാണ് കേസ്.
0 Comments