കാഞ്ഞങ്ങാട് : 17 കാരൻ ഓടിച്ച ഇലക്ട്രിക് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച സ്വിഫ്റ്റ് കാർ നിർത്താതെ പോയി. കാറിനെ കിലോമീറ്ററുകൾക്കപ്പുറത്ത് വച്ച് നാട്ടുകാർ പിടികൂടി. പരിക്കേറ്റ വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാത്രി 10 മണിയോടെ ഒടയംചാൽപാക്കത്താണ് അപകടം. സ്കൂട്ടർ പൂർണമായും തകർന്നു. ഒടയംചാലിലെ ഓട്ടോ ഡ്രൈവർ മുത്തപ്പൻ അമ്പലത്തിന് സമീപത്തെ
വേണുവിൻ്റെ മകൻ വിവേകിനാണ് പരിക്കേറ്റത്. ബളാൽ ഭാഗത്തേക്ക് ഓടിച്ചു പോയ കാർ ചക്കിട്ടടുക്കത്ത് നിന്നും പിടികൂടുകയായിരുന്നു.
0 Comments