Ticker

6/recent/ticker-posts

ആവേശമായി കലാശക്കൊട്ട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ആവേശമായി കലാശകൊട്ട്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പ്രകടനം ഇരു ഭാഗത്ത് നിന്നുമായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിലായി ഒരേ സമയം എത്തി. ഈ സമയം നഗരത്തിൽ ആവേശ തിരയിളക്കമായി. കേന്ദ്ര സേനയുടെയും പൊലീസിൻ്റെയും ശക്തമായ മുൻകരുതൽ ഏർപെടുത്തി. പുതിയ കോട്ടയിലേക്ക് എൻ.ഡി.എ പ്രകടനം നീങ്ങിയതിന് തൊട്ട് പിന്നാലെ എൽ.ഡി.എഫ് റാലി എത്തി. കോൺഗ്രസിനെതിരെ പാരഡി ഗാനവും ഡാൻസും മുദ്രാവാക്യം വിളിക്കുകയും ഈ സമയം പുതിയ കോട്ട ഭാഗത്ത് നിന്നും യു.ഡി.എഫ് റാലി എത്തി. സ്വർണം കട്ടത് ആരപ്പ എന്ന പാരഡി ഗാനവുമായായിരുന്നു യു.ഡി.എഫ് റാലി. ഒരേ സ്ഥലത്ത് രണ്ട് റാലികളും എത്തിയത് ആശങ്ക ആയെങ്കിലും സമാധാന പരമായി പര്യവസാനിച്ചു.

Reactions

Post a Comment

0 Comments