Ticker

6/recent/ticker-posts

നീലേശ്വരത്ത് കാർ തല കീഴായി മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:നീലേശ്വരത്ത് കാർ തല കീഴായി മറിഞ്ഞു . അപകടത്തിൽ കാറിലുണ്ടായിരുന്ന
മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന്
വൈകീട്ട്
ദേശീയ പാതയിൽ പള്ളിക്കര കരുവാച്ചേരിയിൽ ആണ് അപകടം. ഐങ്ങോത്ത് സ്വദേശിയുടെ കാറാണെന്നാണ് വിവരം. ചെറുവത്തൂർ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നടുറോഡിൽ മറിയുകയായിരുന്നു. ഓടിക്കൂടിയവരാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments