Ticker

6/recent/ticker-posts

വീട്ടമ്മയെ മുറിയിൽ പൂട്ടിയിട്ട് കാതിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്നു

കാഞ്ഞങ്ങാട്: പട്ടാപകൽവീട്ടമ്മയെ വീട്ടിനുള്ളിൽ മുറിയിൽ പൂട്ടിയിട്ട് കത്തി കാട്ടി
 കാതിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്നു. ഇന്ന് ഉച്ചക്ക് 2.45 മണിയോടെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ചീമേനി തൊടുവളത്താണ് സംഭവം. ബാലകൃഷ്ണൻ്റെ ഭാര്യ എം. നാരായണി 75 ആണ് കവർച്ചക്കിരയായത്. ഇവരുടെ മകളുടെ വീട്ടിൽ വച്ചാണ് സംഭവം. വീട്ടിനുള്ളിൽ കയറിയ കവർച്ചക്കാരൻ വയോധികയെ മുറിയിൽ പൂട്ടിയിട്ട് അര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ കമ്മൽ കത്തി കാട്ടി ഭീഷണിപെടുത്തിയ ശേഷം ഊരി എടുത്തു. സെൽഫിൽ നിന്നും പതിനായിരം രൂപയും കവർന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Reactions

Post a Comment

0 Comments