കാഞ്ഞങ്ങാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിച്ചേർന്ന 11 ഓളം കേന്ദ്രസേന കമ്പനികൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം ഇന്ന് തമിഴ്നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പാലക്കാട് വഴി തിരിച്ചു. ബിഎസ്എഫിന്റെ മൂന്ന് കമ്പനികളും എസ് എസ് ബിയുടെ രണ്ട് കമ്പനികളും സിഐഎസ്എഫ് രണ്ടു കമ്പനികളും മഹാരാഷ്ട്ര പ പൊലീസിന്റെ രണ്ട് കമ്പനികളും തമിഴ്നാട് പൊലീസിന്റെ രണ്ട് കമ്പനികളും അടക്കം 11 കമ്പനികളാണ് കർത്തവ്യ നിർവഹണത്തിന് ശേഷം കാസർകോട് ജില്ലയിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത്. ജില്ലയിലെ പൊലീസിന്റെ നോടൽ ഓഫീസറായ ദേവദാസൻ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സേനാംഗങ്ങളെ യാത്രയയച്ചു. കമ്പനികളുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ സബൻസ്പെക്ടർമാരായ കെ. ശശിധരൻ, പി. കെ. രാമകൃഷ്ണൻ, രാജേഷ് കുമാർ, അബ്ദുൾസലാം തുടങ്ങിയവരും പി. കെ. ജയൻ, നാരായണൻ എന്നിവരും ഉണ്ടായിരുന്നു. കാസർകോട് ജില്ലയിലെ സഹകരണവും സേവനവും വിലമതിക്കാനാവാത്തതാണെന്ന് കേന്ദ്രസേന അസിസ്റ്റന്റ് കമാൻഡന്റ് മനീഷ് സോണി അഭിപ്രായപ്പെട്ടു.
0 Comments