കാഞ്ഞങ്ങാട്:രക്ഷകനായത് പാണക്കാട് സാദിഖലി തങ്ങൾ . പക്ഷാഘാതത്തെ തുടർന്ന്
ഗൾഫിൽ മരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി
വേണുഗോപാലിൻ്റെ 66മൃതദേഹം നാളെ രാവിലെ കാഞ്ഞങ്ങാട്ടെത്തും .
മൃതദേഹം വിട്ടുകിട്ടണമെങ്കിൽ ഷാർജ ആശുപത്രിയിൽ അടക്കേണ്ട 80 ലക്ഷം രൂപ ,മൂന്ന് ലക്ഷം ദിർഹം . ഭീമമായ തുകക്ക് എന്ത് ചെയ്യണമെന്നറിയാതെ കണ്ണീരിലായ കുടുംബത്തിനാണ് തങ്ങളും ഒരു പറ്റം ജനപ്രതിനിധികളുടെയും ഇടപെടൽ വഴി വലിയ ആശ്വാസമായത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 17ന് ഷാർജ ബുർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികത്സക്ക് വലിച ചെലവ് വേണ്ടിവന്നു. ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു. പ്രതിദിനം രണ്ടര ലക്ഷം രൂപ. ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ചികിത്സക്ക് മാത്രം ഏഴരലക്ഷംരൂപ ചെലവായി. ഇത് താങ്ങാനാവാത്തതിനാൽ ചികിത്സ നാട്ടിലേക്ക് മാറ്റാൻ ശ്രമിച്ചു. പ്രവാസികളായ സൃഹുത്തുക്കളും നാട്ടിലെ
സൃഹുത്തുക്കളും നാട്ടിലെ ജനപ്രതിനിധികളും പരിശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടയിൽ ഏപ്രിൽ 18ന് വേണുഗോപാൽ ആശുപ്രതിയിൽ മരിച്ചു.
മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇന്ത്യൻ രൂപ 80 ലക്ഷം. അത് 217000 ദർഹമാക്കി കുറക്കാൻ അധികൃതർ തയാറായി. എന്നാൽ വേണുവിൻ്റെ കുടുംബത്തിന് അതും താങ്ങാവുന്നതല്ല. പിന്നാലെ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും വേണുവിന്റെ ബന്ധുവുമായ സീമ പലരുമായി ബന്ധപ്പെട്ടു.
തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ,
കെ.എം.സി.സി നേതാവ് നിസാർ തളങ്കര
മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,
കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്റഫ് എം.എൽ.എ, കെ.കെ. ബദറുദ്ദീൻ, എം.പി. ജാഫർ, റമീസ്, മലയാളി അസോസിയേഷൻ എന്നിവർ ഉൾപെടെ ഇടപെട്ടു. പിന്നാലെ
വേണുവിന്റെ കുടുംബാംഗമായ ആനന്ദ്, സുഹൃത്തുക്കളായ ധനേഷ്, ഉണ്ണി പെരിയ, ആയക്കടവിലെ അനുരാജ് എന്നിവർ സാദിഖലി തങ്ങളെ ചെന്ന് കണ്ടു. തങ്ങൾ ആശുപത്രി അധികൃതരുമായി ബന്ധപെട്ടതോടെ പത്ത് ലക്ഷത്തോളം രൂപ അടച്ചാൽ മതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാളെ പുലർച്ചെ കോഴിക്കോട്ടെത്തുന്ന മൃതദ്ദേഹം തുടർന്ന് അത്തിക്കോത്തെ വീട്ടിലെത്തിക്കും.
0 Comments