കാഞ്ഞങ്ങാട്: ഇന്നലെ രാത്രി
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ
ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 7 മണിയോടെ ചെറുവത്തൂർ കനറാ ബാങ്കിനടുത്തുണ്ടായ അപകടത്തിൽ
ചെറുവത്തൂർ പൊന്മാല ത്തെ പരേതനായ കൃഷ്ണൻ നായരുടെ മകൻ ടി.മണികണ്ഠൻ 48 ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ വിതരണ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഓട്ടോ ഇടിച്ച് റോഡിൽ തെറിച്ചു വീണ് പരിക്ക് പറ്റിയാണ് അപകടം. ഓട്ടോ ഡ്രൈവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് പൊന്മാലംപൊതു ശ്മശാനത്തിൽ സംസ്ക്കാരം . മാതാവ്:തളിയിൽ മാധവി അമ്മ. സഹോദരങ്ങൾ:അജിത, പുഷ്പ, രഘുനാഥ് പരേതയായ സാവിത്രി.
0 Comments